പാരീസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ പാക്കിന്ഥാന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) നാല് മാസം സമയം അനുവദിച്ചു. 2020 ഫെബ്രുവരിയോടെ സാമ്പത്തിക സഹായം നിര്‍ത്തണമെന്നാണ് അന്ത്യശാസനം. പാക്കിസ്ഥാനെ 2020 വരെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താനും എഫ്.എ.ടി.എഫ്് തീരുമാനിച്ചു.
നേരത്തെ ഉറപ്പുനല്‍കിയ കര്‍മ്മ പദ്ധതി 2020 ഫെബ്രുവരിയോടെ നടപ്പിലാക്കിയില്ലെങ്കില്‍ പാക്കിസ്ഥാന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നല്‍കി. 205 രാഷ്ട്രങ്ങളുടെയും ഐ.എം.എഫ്, യു.എന്‍, ലോകബാങ്ക് എന്നിവയുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. എഫ്.എ.ടി.എഫ് ഉപരോധം വ്യാപാര ബന്ധങ്ങളിലും സമ്ബദ്‌വ്യവസ്ഥയിലും പാക്കിസ്ഥാന് കനത്ത തിരിച്ചടിയാകും.
Post Your Comments