വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ വരുന്ന പരസ്യങ്ങളുടെ സത്യാവസ്ഥ സ്വയം അന്വേഷിച്ച് കണ്ടെത്താൻ ഫെയ്‌സ്ബുക്ക് സി ഇ ഓ സുക്കര്‍ബര്‍ഗ്. ഫെയ്‌സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ നിരവധി വ്യാജന്മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് കമ്പനികളല്ല തീരുമാനമെടുക്കേണ്ടതെന്നും അവ വസ്തുതാപരമാണോ എന്നു പരിശോധിക്കാനുള്ള ബാധ്യത കമ്പനികള്‍ക്ക് ഇല്ലെന്നും സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. വ്യാജ പരസ്യങ്ങള്‍ക്ക് എതിരെ നടപടിയെടുക്കേണ്ടത് ഫെയ്‌സ്ബുക്കോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ കമ്പനികളോ അല്ല. അത് ഉപയോക്താക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഉപതെരഞ്ഞെടുപ്പ്: വോട്ട് താമരയ്ക്ക്; നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ
രാഷ്ട്രീയത്തിൽ പൊതു പ്രവർത്തകരെയോ വാര്‍ത്തകളെയോ ഒരു സ്വകാര്യ കമ്പനി സെന്‍സര്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതാണ് സത്യമെന്ന് ഉപയോക്താക്കള്‍ തന്നെ തീരുമാനിക്കുന്നതാണ് നല്ലതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
Post Your Comments