രും :
ന്യൂഡല്‍ഹി : പൈലറ്റ് ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയപ്പോള്‍ വെട്ടിലായത് വിമാന യാത്രക്കാര്‍. ഡെല്‍ഹിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് ഡല്‍ഹിയിലെ വമ്പന്‍ ഗതാഗതകുരുക്കില്‍ അകപ്പെട്ടത്. ഇതോടെ എയര്‍ ഇന്ത്യ എഐ 502 ലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച വിമാനത്തില്‍ കയറാന്‍ മൂന്ന് മണിക്കൂറിലധികമാണ് കാത്തിരിക്കേണ്ടി വന്നത്. ഡല്‍ഹിയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങിയതിനാല്‍ പൈലറ്റ് വൈകി എത്തിയതാണ് യാത്രക്കാരെ വലച്ചതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 1.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ നിശ്ചയിച്ചതായിരുന്നു വിമാനം. പക്ഷേ പൈലറ്റ് വൈകിയതോടെ വൈകുന്നേരം 4.20 ന് പുറപ്പെട്ട വിമാനം രാത്രി 7.09 നാണ് ബംഗളൂരുവിലെത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു.
വിമാനയാത്രക്കാര്‍ സൂപ്പര്‍വൈസറോട് പരാതി ഉന്നയിച്ചതോടെയാണ് അറ്റകുറ്റപ്പണി പ്രശ്നമല്ല, കോ-പൈലറ്റ് എത്താത്തതാണ് യാത്ര വൈകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രതിഷേധം അറിയിച്ച് ട്വിറ്ററില്‍ എത്തിയത്.
Post Your Comments