ന്യൂഡൽഹി: രാജ്യത്ത് ആർ എസ് എസ് ശാഖകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധനവ് ഉണ്ടായതായി സംഘടന ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ തന്നെ ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിദിന ശാഖകളുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ദ്ധനയുണ്ടായി.
ALSO READ: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ; പുതിയ ചുവടുവെയ്പ്പ്
2010ന് ശേഷമാണ് ആര്‍.എസ്.എസിന്റെ വളര്‍ച്ചയില്‍ പ്രകടമായ വര്‍ദ്ധന കണ്ടു തുടങ്ങിയത്. ഇക്കാലയളവില്‍ പ്രതിവാര ശാഖകളുടെ എണ്ണത്തില്‍ 61 ശതമാനം വര്‍ദ്ധനവും പ്രതിമാസ ശാഖകളുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി.
മുംബൈ പോലുള്ള നഗരങ്ങളിലും ആര്‍.എസ്.എസിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. മുംബൈയില്‍ പ്രതിദിന ശാഖകളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനവും പ്രതിവാര ശാഖകളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. നവി മുംബൈയില്‍ അഞ്ച് വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. 2013നും 2015നും ഇടയ്‌ക്കാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. നഗരങ്ങള്‍ക്ക് പുറമെ രാജ്യത്തെ 55,000 ഗ്രാമങ്ങളിലും ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തനം നടക്കുന്നു.
ആര്‍.എസ്.എസിന് ഇന്ത്യയില്‍ ഏറ്റവുമധികം ശാഖകളുള്ള സംസ്‌ഥാനങ്ങളിലൊന്നാണ് കേരളം. ബംഗാളിലും ആര്‍.എസ്.എസിന് ശക്‌തമായ അടിത്തറയുണ്ട്. സോഷ്യല്‍ മീഡിയയിലും സംഘടനയ്‌ക്ക് വ്യക്‌തമായ സ്വാധീനമുണ്ട്. വാട്‌സ്ആപ്പിലും ആര്‍.എസ്.എസിന്റെ ആശയപ്രചരണം സജീവമായി നടക്കുന്നു.
Post Your Comments