തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ ഐടി കമ്പനി ഓഫീസുകളുടെ മാതൃകയില്‍ നിര്‍മ്മിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. സ്‌റ്റേഷന്റെ ഉള്‍വശം കാബിനുകളും ക്യുബിക്കിളുകളുമായി നിര്‍മ്മിക്കണമെന്നും പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിര്‍മ്മാണവും നടത്താന്‍ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. തൊണ്ടിമുതലുകളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമെ ഇഷ്ടികയും കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ പാടുള്ളു. വലിയ ജനാലകള്‍, എക്‌സ്‌ഹോസ്റ്റ് ഫാനുകളുള്ള ടോയ്‌ലറ്റുകള്‍ എന്നിവ നിര്‍മ്മിച്ചിരിക്കണമെന്നും നിർദേശമുണ്ട്.
Read also: ബ്രെക്സിറ്റ് തീരുമാനം: പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും കഴിഞ്ഞില്ല
ചുവരുകള്‍ക്കായി അലുമിനിയം കോമ്പോസിറ്റ് പാനലുകള്‍, വുഡ് വീനറുകള്‍, ഫൈബര്‍ തുടങ്ങിയവയും വാതിലുകള്‍ക്കായി അയണ്‍ ഡിസൈനര്‍, ഗ്ലാസ്, പി വി സി തുടങ്ങിയവയും ഉപയോഗിക്കണമെന്നും ആധുനിക ഓഫീസ് മാതൃകയില്‍ വര്‍ക്ക് സ്റ്റേഷനുകളും നിര്‍മ്മിക്കണമെന്നുമാണ് നിർദേശം.
Post Your Comments