News

300ലധികം ഇന്ത്യക്കാരെ നാടുകടത്തി മെക്‌സിക്കോ : നാടുകടത്തിയത് രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്തവരെയെന്ന് അധികൃതര്‍

മെക്‌സിേക്കാ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറി താമസിച്ച 300 ലധികം വരുന്ന ഇന്ത്യക്കാരെ മെക്‌സിക്കന്‍ അധികൃതര്‍ നാടുകടത്തി. . അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ തടയണമെന്ന അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മെക്‌സിക്കോയുടെ നടപടി.

ഇതാദ്യമായാണ് മെക്‌സിക്കോയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. രാജ്യത്ത് സ്ഥിരമായി താമസിക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്തവരെയാണ് നാടുകടത്തിയതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഒരു സ്ത്രീ അടക്കം 311 ഇന്ത്യക്കാരെയാണ് നാടുകടത്തിയത്. ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോയിങ് 747 വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്കാണ് ഇവരെ കയറ്റിവിട്ടതെന്ന് നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.എം) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മെക്‌സിക്കോയുടെ അതിര്‍ത്തികളിലൂടെ അനധികൃതമായി അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ആളുകളെ തടഞ്ഞില്ലെങ്കില്‍ മെക്‌സിക്കോയില്‍ നിന്നുള്ള മുഴുവന്‍ ഇറക്കുമതിക്കും തീരുവ ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button