കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. എരുമേലി നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീക്കിനെ(24)യാണ് നാടുകടത്തിയത്. കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നും ആറുമാസത്തേക്കാണ് യുവാവിനെ നാടുകടത്തിയത്.
Read Also : അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ എരുമേലി, മണിമല സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കവര്‍ച്ച തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
Read Also : ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ട്യൂഷൻ സെന്റർ അധ്യാപകനെതിരേ പോക്സോ കേസ്
Post Your Comments