ലക്‌നൗ: മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ മണ്‍കുടത്തില്‍ നിന്ന് കിട്ടിയ മറ്റൊരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാമെന്ന് അവഗാഹം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ രാജേഷ് മിശ്ര. 1.1 കിലോ ഭാരം മാത്രമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല.
പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച് ഫറൂഖ് കോളെജ്: കാരണം വിചിത്രം
5 ദിവസം മാത്രം പ്രായമേ ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.വ്യാഴാഴ്ച പ്രസവത്തോടെ മരിച്ച തന്റെ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുഞ്ഞിനെ കിട്ടിയത്.’കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് അടിയന്തര കാര്യം. എല്ലാ ചികിത്സയും നല്‍കാന്‍ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. അതിനുശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ സ്വീകരിക്കും.’ രാജേഷ് പറഞ്ഞു.
ദലിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ മകളുമായി ഉണ്ടായ തർക്കത്തിൽ വാർത്തയിൽ നിറഞ്ഞയാളാണ് രാജേഷ്. പിതാവിനെതിരെ സാക്ഷി പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Post Your Comments