KeralaLatest NewsIndia

പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച്‌ ഫറൂഖ് കോളെജ്: കാരണം വിചിത്രം

അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള "പൂർണ്ണ കലശം" കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.

കോഴിക്കോട്: പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ കോഴിക്കോട് ഫാറൂഖ് കോളേജില്‍ വച്ച്‌ ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ ഉപേക്ഷിച്ചു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച്‌ 19നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്.

ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നത്,​ കള്ളപ്പണം വെളുപ്പിക്കല്‍; പാകിസ്താനെതിരെ കടുത്ത നടപടിയുമായി എഫ്.എ.ടി.എഫ്

അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള “പൂർണ്ണ കലശം” കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും അദ്ദേഹം ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം സംഘപരിവാർ അനുകൂല നിലപാടാണെന്നാണ് ചിലർ പറയുന്നത്. ഇതിനെതിരെ ചില തീവ്ര സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭരണപക്ഷ സംഘടനയുടെ ഭീഷണി

തുടര്‍ന്നാണ് പരിപാടി സംഘാടകര്‍ ഉപേക്ഷിച്ചത്. അധ്യക്ഷത വഹിക്കേണ്ടിയിരുന്ന പി.കെ അബ്ദുറബ്ബ് എം.എല്‍.എ നേരത്തെ ചടങ്ങില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ചടങ്ങിനെതിരെ എം.എസ്.എഫ്, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button