Latest NewsNewsInternational

വടക്കൻ സിറിയയിലെ മാൻബിജ് നഗരം സൈന്യത്തിന്റെ നിയന്ത്രണത്തിൽ; വെളിപ്പെടുത്തലുകളുമായി റഷ്യ

മാൻബിജ്: ‍‍റഷ്യയിൽ സിറിയൻ സൈന്യം പിടിമുറുക്കുന്നതായി റിപ്പോർട്ട്. മാൻബിജ് നഗരം സിറിയൻ സേനയുടെ നിയന്ത്രണത്തിൽ ആയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. കുർദുകളുമായി സിറിയൻ ഔദ്യോഗിക സർക്കാർ സൈനിക സഹകരണത്തിനുള്ള കരാറിലെത്തിയതിന് പിന്നാലെയാണ് കുർദീഷ് പോരാളികളുടെ നിയന്ത്രണത്തിലായിരുന്ന മാൻബിജിലേക്ക് സിറിയൻ സൈന്യം പ്രവേശിച്ചത്.

ALSO READ: ‍‍ചെഞ്ചോര മണക്കുന്നു, പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഭരണാധികാരി, ലോകം ഒരു മഹാ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ? ആശങ്കയോടെ ജനങ്ങൾ

റഷ്യൻ സൈനികരും മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുർദുകൾ സ്വയംഭരണം സ്ഥാപിച്ച മാൻബിജ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷമാണ് സിറിയൻ സേന പ്രവേശിക്കുന്നത്. കുർദ് സ്വാധീന മേഖലയെ ലക്ഷ്യമിട്ട് തുർക്കി ആരംഭിച്ച സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ സൈനിക സഹകരണത്തിന് പ്രസിഡന്റ് ബാഷർ അൽ അസദും കുർദ് സൈനികവിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും തമ്മിൽ ധാരണയിലെത്തിയിരുന്നു.

ALSO READ: സംസ്ഥാനത്ത് മിക്കയിടത്തും പെയ്യുന്നത് ഇടിയോടുകൂടിയ ശക്തമായ മഴ; പല പ്രദേശങ്ങളിലും വെള്ളക്കെട്ട്

വടക്കൻ സിറിയയിൽ തുർക്കിയുടെ ആക്രമണം ഏഴാം ദിവസത്തിലേക്കു കടന്നതോടെ മേഖലയിൽ നിന്ന് പലായനം ചെയ്ത സാധാരണക്കാരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷം കടന്നെന്ന് കുർഷിദ് അധികൃതർ അറിയിച്ചു. അതേസമയം, തന്ത്രപ്രധാനമായ റാസ് അൽ അയിൻ, സുലൂക്ക് നഗരങ്ങൾക്ക് പിന്നാലെ മാൻബിജ് ലക്ഷ്യമാക്കി തുർക്കി സൈന്യം മുന്നേറുന്നതായി റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button