സോൾ: പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ലോകത്തെ ഭയപ്പെടുത്തുന്നു. കിം യാത്ര ചെയ്യുമ്പോൾ യുദ്ധത്തിനുള്ള ചെഞ്ചോര മണക്കുന്നതായി ജനങ്ങൾ ആശങ്കപ്പെടുന്നു.
ALSO READ: ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്നു കെട്ടിത്തൂക്കി; കാരണം ഞെട്ടിക്കുന്നതെന്ന് പൊലീസ്
രാജ്യത്തിന്റെ ഭാവി സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു തൊട്ടുമുൻപാണ് സാധാരണയായി ഉത്തര കൊറിയൻ ഭരണാധികാരികൾ പെക്ടു പർവത നിര സന്ദർശനം നടത്തുക. കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് പെക്ടു മലനിരകളിലാണ്. ഉത്തരകൊറിയൻ ജനത ഏറെ പവിത്രമായി കരുതുന്ന പ്രദേശം. കൊറിയൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണ് ഈ യാത്രയിലുണ്ടായിരിക്കുന്നതെന്നാണ് കെസിഎൻഎ വാർത്ത ഏജൻസി വ്യക്തമാക്കുന്നത്.
ALSO READ: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
2017ൽ ഉത്തരകൊറിയയുടെ വമ്പൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നതിനു തൊട്ടുമുൻപും കിം പെക്ടു മലനിരകൾ സന്ദർശിച്ചിരുന്നു. മിസൈൽ യുദ്ധത്തിന്റെ പുതിയ പതിപ്പാണോ ലോകത്തെ കാത്തിരിക്കുന്നതെന്നും ചർച്ചകളുയരുന്നുണ്ട്. യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യം കാണാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി മുഴക്കാനുള്ള തീരുമാനമായിരിക്കാം ഇത്തവണ കിം കൈക്കൊള്ളുകയെന്നു സംശയിക്കപ്പെടുന്നു.
Post Your Comments