Latest NewsNewsIndia

ജമ്മു കശ്മീരിലെ ജന ജീവിതം സാധാരണ നിലയിൽ : പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അമിത് ഷാ

ന്യൂ ഡൽഹി : ജമ്മു കശ്മീരിലെ ജന ജീവിതം സാധാരണ നിലയിലാണെന്നും കശ്മീരിനെ കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികള്‍ നൂറു ശതമാനവും സാധാരണ നിലയിലാണ്. ഇപ്പോള്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ല. സുരക്ഷയെ മുൻനിർത്തി ആറ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതെന്നും കശ്മീരിലെ മുഴുവന്‍ ലാന്റ് ലൈന്‍ മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിച്ചതായും അമിത് ഷാ പറഞ്ഞു.

Also read : ‘എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം’- നിര്‍ണായക സാഹചര്യത്തില്‍ മനുഷ്യത്വം കാണിച്ച രാഷ്ട്രീയക്കാര്‍; വായിക്കേണ്ട കുറിപ്പ്

കശ്മീരികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ആപ്പിള്‍ വ്യാപാരം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നു പ്രദേശത്തെ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും യാതൊരു തടസ്സവും കൂടാതെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് ഗതാഗതവും സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button