തിരുവനന്തപുരം: ഇന്ന് വൈകുന്നേരം മുതൽ 108 ആംബുലൻസ് ഡ്രൈവർമാർ പണിമുടക്കുന്നു. രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കുന്നത്. ദിവസ വേതനമെന്ന രീതി മാറ്റി മാസ ശമ്പളം നിശ്ചയിക്കുക, ഓവർടൈം തീരുമാനിക്കുക എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ALSO READ: പാസ്‌പോർട്ടും ബോർഡിംഗ് പാസും ഇല്ലാതെ ഇനി പറക്കാം; ദുബായിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചു
തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ഇപ്പോൾ 108 സർവീസുള്ളത്. രണ്ട് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ ഡ്രൈവർമാരും നഴ്‌സിംഗ് ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. കരാർ എടുത്തിട്ടുള്ള ജി വി കെ ഗ്രൂപ്പ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് സമരം തുടങ്ങിയത്.
ALSO READ: യൂബർ ടാക്സിഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
Post Your Comments