ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിനെതിരെ ചിലര്‍ രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രധാനമന്ത്രി വലിയ സജ്ജീകരണങ്ങളോട് കൂടിയ ക്യാമാറ സംഘത്തെ അണിനിരത്തിയിരുന്നെന്നായിരുന്നു ചിലരുടെ പ്രചരണം.
കടല്‍തീരത്ത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്റെ ചിത്രവും വെച്ചായിരുന്നു ഈ പ്രചാരണം. ബീച്ച് വ്യത്തിയാക്കുന്ന ദൃശ്യങ്ങള്‍ വെറും ഫോട്ടോഷൂട്ടിന് വേണ്ടി പ്രധാനമന്ത്രി നടത്തിയ നാടകമെന്നായിരുന്നു ചിലരുടെ വാദം. കാര്‍ത്തി ചിദംബരം ഉള്‍പ്പടേയുള്ള പ്രമുഖരും ഈ പ്രചാരണം ഏറ്റുപിടിച്ചു. എന്നാല്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള വെറും വ്യാജ പ്രചരണങ്ങളാണ് ഇതെല്ലാം എന്ന് തെളിഞ്ഞു. ഇതോടെ കാര്‍ത്തി ചിദംബരം വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ ഉറവിടം വ്യക്തമായതോടെ ചിത്രം തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് കാര്‍ത്തി ചിദംബരം വ്യക്തമാക്കി.
I am very glad that @AltNews has picked up my tweet. I am wrong in my choice of one photo. But I never overtly suggested that that the pictures were connected. But that’s the obvious inference. But where is @AltNews when the @dir_ed claims I have “global undeclared properties” https://t.co/87Onf6MwQ3
— Karti P Chidambaram (@KartiPC) October 13, 2019
2017 സെപ്തംബര്‍ 3 ന് tayscreen എന്ന വെബ്‌സൈറ്റില്‍ വന്ന ഒരു ഫോട്ടോയാണ് മോദി തയ്യാറാക്കി നിര്‍ത്തിയ ക്യാമറാ സംഘം എന്ന രീതിയില്‍ പ്രചരിപ്പിച്ചത്. സ്‌കോട്ട്‌ലാന്റിലെ ഫോര്‍ത്ത് റോഡ് ബ്രിഡ്ജിന് സമീപമുള്ള ക്യൂന്‍സ് ഫെറി പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ വാര്‍ത്തയിലായിരുന്നു ഈ ചിത്രം ഉള്‍പ്പെടുത്തിയത്.
ഉദ്ഘാടനം കഴിഞ്ഞ ക്യൂന്‍സ് ഫെറിയും പരിസരവും തിരക്കേറിയ സിനിമാ ചിത്രീകരണ കേന്ദ്രമാവുന്നതായിരുന്നു വാര്‍ത്ത. ഇപ്പോള്‍ മോദിക്കെതിരേയുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രത്തോടൊപ്പം ഷൂട്ടിങ് സംഘത്തിന്റെ ഉള്‍പ്പടെ മറ്റ് ചിത്രങ്ങളും വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചില കെട്ടിടങ്ങള്‍ കാണാമെങ്കിലും അത് വ്യക്തമായിരുന്നില്ല. ചിത്രം സൂക്ഷമായി പരിശോധിച്ചാല്‍ ഇന്ത്യന്‍ രീതിയിലുള്ള കെട്ടിടങ്ങളല്ലെന്നും മനസ്സിലാക്കം.
അതേസമയം നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സെക്യൂരിറ്റി പരിശോധനകള്‍ക്ക് ശേഷം മാലിന്യങ്ങള്‍ കടല്‍ തീരത്ത് വിതറിയതിന് ശേഷമാണ് മോദിയുടെ വീഡിയോ ചിത്രീകരിച്ചതെന്ന പ്രചാരണവും ശക്തമായിരുന്നു. പലസ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെയായിരുന്നു ഈ പ്രചാരണവും. ഈ വര്‍ഷം ഏപ്രിലില്‍ കോഴിക്കോട് കടപ്പുറത്ത് മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തീരത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്ന ചിത്രം ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ചായിരുന്നു മഹാബലിപുരത്ത് മോദി മാലിന്യങ്ങള്‍ പെറുക്കുന്നത് ചിത്രീകരിക്കുന്നതിന് മുമ്പ് സെക്യുരിറ്റി ഗാര്‍ഡ് സുരക്ഷാ പരിശോധന നടത്തിയിരുന്നു എന്ന പ്രചാരണം. വ്യാജപ്രചരണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും മറുവശത്ത് മോദിയുടെ ഈ ദൃശ്യങ്ങള്‍ വലിയ തോതില്‍ അംഗീകാരം നേടി.
Post Your Comments