കോപന്‍ഹേഗന്‍:ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ആദ്യ റൗണ്ട് പോരാട്ടത്തിനൊരുങ്ങി ലോക ചാമ്പ്യനായ ഇന്ത്യയുടെ പി വി സിന്ധു. ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മാരിസ്‌കയെ ആണ് സിന്ധു നേരിടുക. ഇതിന് മുന്‍പ് ഇരുവരും അഞ്ചുതവണ ഏറ്റുമുട്ടിയപ്പോയും സിന്ധുവിനായിരുന്നു ജയം. ഈ മത്സരത്തിലൂടെ വമ്പൻ തിരിച്ച് വരവിനാണ് സിന്ധു തയ്യാറെടുക്കുന്നത്. ലോക ചാംപ്യന്‍മഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സെമിയില്‍ പോലും കടക്കാനാകാതെ സിന്ധു പുറത്തായിരുന്നു.
മലയാളി താരം എച്ച് എസ് പ്രണോയ്, സായ് പ്രണീത്, പി കശ്യപ് എന്നിവരും ആദ്യ റൗണ്ട് പോരാട്ടത്തിന് ഇറങ്ങും. പ്രണോയ് ഇന്തോനേഷ്യന്‍ താരം ആന്തണി സിനിസുകയുമായും, കശ്യപ് തായ്‌ലന്‍ഡ് താരം സിത്തികോം തമ്മാസുമായും, സായ് പ്രണീത് ചൈനീസ് ഇതിഹാസം ലിന്‍ ഡാനെയുമായും ഏറ്റുമുട്ടും.
Post Your Comments