കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് പി വി സിന്ധു. ആദ്യ റൗണ്ടിലെ ശ്കതമായ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലോക ചാമ്പ്യനായ സിന്ധു തോൽപ്പിച്ചത്. ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. സ്കോര്‍ 22-20, 21-18.
Also read : ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം : ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ ഇന്നിറങ്ങും : ലക്‌ഷ്യം ആദ്യ ജയം
ഈ മത്സരത്തിലൂടെ വമ്പൻ തിരിച്ച് വരവിനാണ് സിന്ധു തയ്യാറെടുക്കുന്നത്. ലോക ചാംപ്യന്‍മഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സെമിയില്‍ പോലും കടക്കാനാകാതെ സിന്ധു പുറത്തായിരുന്നു. മറ്റൊരു മത്സരത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി കശ്യപ് ആദ്യ റൗണ്ടില്‍ പുറത്തായി.തായ്‌ലന്‍ഡിന്റെ സിട്ടികോം തമാസ്സിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപ് തോറ്റത്. സ്കോര്‍ 13-21, 12-21.
Post Your Comments