ഡല്‍ഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡല്‍ഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്തിന് നാല് പഴ്സണല്‍ സ്റ്റാഫുകളെ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി . പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. യാത്രാബത്ത പിന്നീടു തീരുമാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു.കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ.
ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സര്‍ക്കാരിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.എല്‍ഡിഎഫ് സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം ഇപ്പോള്‍ 24 ആണ്.
20 മന്ത്രിമാര്‍ക്കു പുറമേ, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍, മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജന്‍ എന്നിവര്‍ക്കും കാബിനറ്റ് പദവി അനുവദിച്ചിട്ടുണ്ട്. അതെ സമയം തോറ്റ എംപി’യ്ക്ക് പഴ്‌സനല്‍ സ്റ്റാഫുകളെ അനുവദിച്ച് പിണറായി സര്‍ക്കാരിന്‍റെ ധൂർത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments