ന്യൂഡല്‍ഹി: രാധാനമന്ത്രിയുടെ അനന്തിരവളെ കൊള്ളയടിച്ച സംഭവം, പ്രതികളെ പകൽ മായും മുന്നേ പൊക്കി പോലീസ്. കവര്‍ച്ച ചെയ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധുവാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഡല്‍ഹി പോലീസ്. മോദിയുടെ സഹോദരപുത്രി ദമ യന്തി ബെന്‍ പട്ടേല്‍ നല്കിയ പരാതിയില്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വിഐപി കുടുംബത്തില്‍ പെട്ടയാളാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നില്ല. സാധാരണ പരാതിയുമായാണ് അവര്‍ തങ്ങളെ സമീപിച്ചത്.
തങ്ങള്‍ കേസെടുക്കുകയും പ്രഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു- ഡല്‍ഹി നോര്‍ത്ത് ഡിസിപി മോണിക ഭരദ്വാജ് പറഞ്ഞു. മോദിയുടെ സഹോദരന് പ്രഹ്ളാദ് മോദിയുടെ മകളാണ് ദമയന്തി ബെന്‍ പട്ടേല്‍. ഇവരുടെ പരാതിയില്‍ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. പോലീസ് കവര്‍ച്ചക്കാരില്‍നിന്ന് 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും രേഖകളും കണ്ടെടുത്തു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച രാവിലെ അമൃത്സറില്നിന്നു മടങ്ങിയെത്തിയ ദമയന്തി, ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തിരുന്നു. അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണു ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം പഴ്സും തട്ടിയെടുത്തത്. 56,000 രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രധാനപ്പെട്ട ചില രേഖകളും നഷ്ടമായതായി ദമയന്തി പറഞ്ഞു. വൈകുന്നേരത്തെ വിമാനത്തില്‍ തനിക്കു പോകേണ്ടതായിരുന്നെന്നും രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങിയെന്നും ദമയന്തി പറഞ്ഞു. ഡല്‍ഹി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഔദ്യോഗിക വസതിക്കു തൊട്ടരികെനിന്നാണു മോദിയുടെ അനന്തരവള്‍ കൊള്ളയടിക്കപ്പെട്ടത്.
Post Your Comments