Latest NewsIndiaNewsInternational

എഫ് എ ടി എഫ് നിര്‍ണായക യോഗം ചേരുന്നു; പാക്കിസ്ഥാൻ കരിമ്പട്ടികയില്‍?

പാരീസ്: ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഗോള സംഘടന എഫ് എ ടി എഫ് പാരിസിൽ നിര്‍ണായക യോഗം ചേരുന്നു. എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ പ്രവർത്തകരെ വളർത്തുന്ന പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമോയെന്നാണ്. ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് യോഗം.

ALSO READ: നെതര്‍ലാന്‍ഡ്‌സിന്റെ ഭരണാധികാരി ഇന്ത്യയിൽ; കേരളത്തിലും സന്ദർശനം നടത്തും

എഫ്എടിഎഫ് നിര്‍ദ്ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തിയേക്കും. പാകിസ്ഥാന്‍ ഇനിയും അലംഭാവം തുടര്‍ന്നാല്‍ ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ യുഎന്നിന്‍റെയും എഫ്എടിഎഫിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഇക്കഴിഞ്ഞ ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ഹിന്ദു ഐക്യവേദി എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി

യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ്, ആഗോള ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button