Latest NewsKeralaNews

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

കൊച്ചി: ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയപ്പോള്‍ എന്തുകൊണ്ട് ശബരിമല പരാമര്‍ശിച്ചില്ലെന്നും സ്ത്രീകള്‍ കയറണമെന്ന നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറുണ്ടോയെന്നും എം.ടി.രമേശ് ചോദിച്ചു.

ALSO READ: ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്

ആന്റണി സ്വയം ചെറുതാവുകയാണെന്നും അദ്ദേഹം ആത്മവഞ്ചന നടത്തുകയാണെന്നും എം.ടി.രമേശ് പറഞ്ഞു. എ.കെ ആന്റണി സ്വന്തം പാര്‍ട്ടിയുടെ നിലപാട് ആദ്യം ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വീട്ടില്‍ ആന്റണിയോ ചെന്നിത്തലയോ പോയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ശബരിമല വിഷയം ഉന്നയിച്ച് വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ: സർക്കാർ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള നടപടികൾ ആരംഭിച്ചു

കമ്മ്യൂണിസ്റ്റ് പാർട്ടി കമ്യൂണല്‍ കാര്‍ഡ് ഇറക്കി വോട്ട് തേടുന്നു. ജാതി പറഞ്ഞു വോട്ട് നേടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക തട്ടിപ്പ് മൂടിവെക്കാനാണ് ഇത്തരം പ്രചാരണത്തിലൂടെ സിപിഎം ശ്രമിക്കുന്നത്. എം.ടി.രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button