Latest NewsNewsInternational

ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്

ബെയ്ജിങ്: ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്. ചൈനയെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകൾ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്റിന്റെ നേപ്പാൾ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: സർക്കാർ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഹോങ്കോങ്ങിൽ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുൻപു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. ഒരു പ്രദേശത്തെയും പേരെടുത്തു പരാമർശിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങിൽ പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന. ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം.

ALSO READ: കാ​ശ്മീ​രി​ലു​ണ്ടാ​യ​ തീവ്രവാദി ആക്രമണ​ത്തി​ല്‍​ ​അ​ഞ്ച​ല്‍ സ്വദേശിയായ സൈനികന് വീര മൃത്യുവെന്ന് റിപ്പോർട്ട്

പ്രക്ഷോഭം അടിച്ചമർത്താൻ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാൻ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ‍ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് കലാപഭൂമിയായി. വിവാദ ബിൽ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാർട്ടിയുടെയും സർക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്ററുമായ കാരി ലാം പിൻവലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാർ നിലപാടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button