Latest NewsNewsIndia

ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മോദിയെപ്പോലെ ധൈര്യവും, ചങ്കൂറ്റവും ഉള്ള ഒരു പ്രധാന മന്ത്രി രാജ്യത്തിന് ഉണ്ടായിട്ടില്ല;- അമിത് ഷാ

കോലാപുര്‍: ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മോദിയെപ്പോലെ ധൈര്യവും, ചങ്കൂറ്റവും ഉള്ള ഒരു പ്രധാന മന്ത്രി രാജ്യത്തിന് ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി കശ്മീരിനെ മുഖ്യധാരയില്‍ എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദഹം പറഞ്ഞു.

ALSO READ: പാക്കിസ്ഥാനിൽ വന്ന് ഭീകരവാദം തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന വ്യവസ്ഥകള്‍ റദ്ദാക്കിയതിനോട് യോജിക്കുന്നുവോ എന്ന് വോട്ടുചോദിച്ച് വരുന്ന കോണ്‍ഗ്രസ് – എന്‍.സി.പി നേതാക്കളോട് ചോദിക്കണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുകയാണ്.

ALSO READ: ഇത് ലോക ജനത ഇന്ത്യൻ പ്രധാന മന്ത്രിക്ക് നൽകിയ സ്നേഹത്തിന്റെ അംഗീകാരം, ഇൻസ്റ്റഗ്രാമിൽ 30 മില്യൺ ഫോളോവേഴ്‌സുമായി നരേന്ദ്ര മോദി

നിരവധി സര്‍ക്കാരുകളും പ്രധാനമന്ത്രിമാരും വന്നുപോയി. എന്നാല്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല. 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണ് അതിന് ധൈര്യം കാണിച്ചതെന്നും അമിത് ഷാ പറഞ്ഞു. കശ്മീരിനെ വര്‍ഷങ്ങളായി മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തിയത് കോണ്‍ഗ്രസാണ്. ഇതുമൂലം തീവ്രവാദം വളരുകയും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button