Latest NewsNewsTennisSports

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടത്തിൽ മുത്തമിട്ട് ഡാനില്‍ മെദ്‌വദേവ്

ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടത്തിൽ മുത്തമിട്ട് ഡാനില്‍ മെദ്‌വദേവ്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം സീഡായ റഷ്യൻ താരം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 6-1.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാത്രമാണ് സ്വരേവ് എതിര്‍താരത്തിന് വെല്ലുവിളി ഉയർത്തിയത്. തുടക്കത്തിൽ 4-4ന് ഇരുവരും ഒപ്പം വന്നെങ്കിലും പിന്നീട് മികച്ച പ്രകടനത്തിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു. യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റ മെദ്‌വദേവ്. ശേഷം നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഓപ്പണില്‍ താരം കിരീടം നേടിയിരുന്നു.

Also read : രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടം : ദ​ക്ഷി​ണാ​ഫ്രി​ക്കയെ തകർത്ത് പരമ്പര നേട്ടവുമായി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button