CricketLatest NewsNews

തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍ – സച്ചിന്‍ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസണ്‍ ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ 338 റണ്‍സ് ആണ് ഇവർ കൂട്ടിച്ചേർത്തിരുന്നത്. സഞ്ജു 129 പന്തില്‍ 212 റണ്‍സും സച്ചിന്‍ ബേബി 135 പന്തില്‍ 127 റണ്‍സും നേടി. 1999 ല്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ടാം വിക്കറ്റില്‍ 331 റണ്‍സ് കൂട്ടിച്ചേര്‍ത്ത സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.

Read also: കോളുകൾക്ക് ചാര്‍ജ് ഈടാക്കാനുള്ള ജിയോയുടെ തീരുമാനം; ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ സൗജന്യ ടോക്ക് ടൈമുമായി കമ്പനി

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങാതെ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് സഞ്ജു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും സഞ്ജു നേടി. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button