
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സോണിയ ഗാന്ധി പ്രചോദനമാകുന്ന മഹത്തായ പാര്‍ട്ടിയുടെ അധ്യക്ഷനായി രാഹുല്‍ മടങ്ങി എത്തണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം നേതാവ് ഒളിച്ചോടിയെന്നും പരാജയം പരിശോധിക്കാനുള്ള അവസരം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടെന്നും മുൻപ് ഖുര്‍ഷിദ് പ്രതികരിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയെയാണ് അദ്ദേഹം തന്റെ നിലപാട് മാറ്റിയതെന്നാണ് സൂചന.
Read also: സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത : അതിതീവ്ര ഇടിമിന്നലുണ്ടാകും
രാഷ്ട്രീയ നിലപാടുകളോ വ്യക്തിപരമായ വിശ്വാസ്യതയോ ഇല്ലാത്തവര്‍ പഠിപ്പിക്കാനെത്തുന്നത് അദ്ഭുതപ്പെടുത്തുന്നതായി ഖുർഷിദ് പറയുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവുള്ളതിനാലും വ്യക്തിപരമായ കടപ്പാട് ഉള്ളതിനാലുമാണ് താന്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നതെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
Post Your Comments