![](/wp-content/uploads/2019/10/Koodathayi-Jolly.jpg)
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ ജോളി. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്‍ റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയതെന്നും ജോളി സമ്മതിച്ചു.
അതേസമയം ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയെ കൊല്ലാന്‍ താന്‍ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും മൂന്നാമത്തെ പ്രാവശ്യം രണ്ട് തവണയായാണ് സയനൈഡ് നൽകിയതെന്നും ജോളി വെളിപ്പെടുത്തുകയുണ്ടായി. ഇതിനിടെ കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോന്‍ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്.
Post Your Comments