CricketLatest NewsNews

എല്‍ബിഡബ്ല്യു വിക്കറ്റെടുത്ത് ജഡേജ; വീഡിയോ വൈറലാകുന്നു

പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അസാധ്യമായത് സാധ്യമാക്കി സ്വന്തം ടീം അംഗങ്ങളെപ്പോലും ഞെട്ടിച്ച് രവീന്ദ്ര ജഡേജ. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ സെനുരാന്‍ മുത്തുസ്വാമിയുടെ വിക്കറ്റ് അപ്പീല്‍ പോലും ചെയ്യാതെ എടുത്താണ് ജഡേജ ഞെട്ടിച്ചത്. ഡി കോക്ക് പുറത്തായശേഷം ക്രീസിലെത്തിയ മുത്തുസ്വാമിക്ക് ജഡേജ പന്തെറിയുകയായിരുന്നു. പിച്ചിലം കാല്‍പ്പാടുകള്‍ ലക്ഷ്യമാക്കി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ ജഡേജയുടെ പന്ത് മുത്തുസ്വാമിയുടെ പാഡില്‍ തട്ടി. പാതിമനസോടെ അപ്പീല്‍ ചെയ്യാനായി കൈയുയര്‍ത്തിയ ജഡേജ പിന്നീട് തലയില്‍ കൈവെച്ചുനിക്കുകയായിരുന്നു. എന്നാല്‍ അമ്പയറായ നീല്‍ ലോംഗ് അല്‍പനേരം കാത്തുനിന്നശേഷം പതുക്കെ വിരലുയര്‍ത്തി. ദക്ഷിണാഫ്രിക്ക തീരുമാനം റിവ്യു ചെയ്‌തെങ്കിലും അമ്പയറുടെ തീരുമാനം ശരിവെച്ച് റിവ്യു എത്തുകയായിരുന്നു.

Read also: കൂടത്തായിലെ ദുരൂഹമരണ പരമ്പര നടന്ന പൊന്നാമറ്റം വീടിനു സമീപം ഒരു ഈച്ച പോലും അറിയാതെ ആ ക്യാമറ ഒപ്പിയെടുത്തിരിയ്ക്കുന്നത് ജോളിയുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button