ദുബായ് : ദുബായ് ഡാന്‍സ് ക്ലബ് മാനേജരുടെ ഒത്താശയോടെ ഡാന്‍സറായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 23 വയസുകാരിയ ബംഗ്ലാദേശ് യുവതിയെയാണ് മയക്കുമരുന്ന ചേര്‍ത്ത ജ്യൂസ് നല്‍കി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രണ്ട് പേര്‍ പീഡിപ്പിച്ചത്. പീഡന രംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദുബായ് നിശാ ക്ലബിലെ സ്ഥിരം ഡാന്‍സറായ യുവതിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്.
ബംഗ്ലാദേശ് സ്വദേശിയും 41 കാരനുമായ ബിസിനസ്സുകാരനും യുവതിയുടെ ബോസുമാണ് പ്രതികള്‍ .രാത്രി 9 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് ക്ലബില്‍ സാധാരണയായി നൃത്ത പരിപാടികള്‍ ഉണ്ടാകാറ്. അതു കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് പോകുന്നതിനായി ഇറങ്ങിയപ്പോള്‍ ബോസ് യുവതിയുടെ മൊബൈല്‍ പിടിച്ചുവെയ്ക്കുകയും തുടര്‍ന്ന് ബിസിനസ്സുകാരന്റെ ഹോട്ടലില്‍ എത്തിയ്ക്കുകയുമായിരുന്നു. അവിടെ വെച്ച് മയക്കുമരുന്ന ചേര്‍ത്ത ജ്യൂസ് നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ബലാത്സംഗ രംഗം കാണിച്ച് വീണ്ടും സെക്‌സിലേര്‍പ്പെടണമെന്ന് യുവതിയുടെ മാനേജര്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിഷേധിച്ചു. എന്നാല്‍ സമ്മതിച്ചില്ലെങ്കില്‍ ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ ഫോണിലൂടെ തന്റെ സഹോദരിയോട് കാര്യങ്ങള്‍ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പെരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇപ്പോള്‍ വിചാരണ നേരിടുകയാണ്.
Post Your Comments