ലക്‌നൗ: വിമാനത്തില്‍ ബോംബുവച്ചിട്ടുണ്ടെന്ന തമാശ യാത്രക്കാരനെ കുടുക്കി. ലക്‌നൗ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയ പിയൂഷ് വര്‍മയെന്ന യാത്രക്കാരനാണ് കുടുങ്ങിയത്. അടുത്തിരുന്ന യാത്രക്കാരനോട് നടത്തിയ കുശലാന്വേഷണം മൂലമാണ് ഇയാൾ പിടിയിലായത്.
Read also: എൻ ഡി എ മുന്നണിയുടെ ഭാഗമായ ഒരു പാർട്ടിയെ എങ്ങനെ എൽ ഡി എഫിൽ എടുക്കും? നിലപാട് വ്യക്തമാക്കി കോടിയേരി
എവിടേക്കാണ് പോകുന്നതെന്ന് അടുത്തിരുന്ന യാത്രക്കാരനോട് പിയൂഷ് ചോദിച്ചപ്പോൾ ചെന്നൈയിലേക്കാണെന്ന് ഇയാൾ മറുപടി നൽകി. ഉടനെ ചെന്നൈയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പീയുഷ് പറഞ്ഞു. ഇതോടെ ഭയന്ന മറ്റെയാള്‍ ബഹളം കൂട്ടുകയും സുരക്ഷാ ഉദ്യോഗസ്ഥർ പീയൂഷിനെ പിടികൂടുകയും ചെയ്‌തു. ഉടന്‍ തന്നെ ഇന്‍ഡിഗോ വിമാനത്തല്‍ അധികൃതര്‍ പരിശോധന നടത്തി. പിയൂഷ് വെറുതെ പറഞ്ഞതാണെന്ന് മനസിലായെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തു.
Post Your Comments