
പാരീസ് : ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ ഗാരെ ഡു നോർഡ് റെയിൽവെ സ്റ്റേഷനിലെ ട്രാക്കുകൾക്ക് സമീപം രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു പൊട്ടാത്ത ബോംബ് കണ്ടെത്തി. ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതായി ഫ്രഞ്ച് ദേശീയ റെയിൽവേ കമ്പനിയായ ട്രാൻസ്പോർട്ട് എക്സ്പ്രസ് റീജിയണൽ അറിയിച്ചു.
ഈ ബോംബിൻ്റെ കണ്ടെത്തൽ പ്രാദേശിക മെട്രോ സർവീസുകളെയും യൂറോസ്റ്റാർ സർവീസുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ ട്രെയിനുകളെയും ബാധിച്ചു. യൂറോസ്റ്റാറിന്റെ വെബ്‌സൈറ്റ് അനുസരിച്ച് വെള്ളിയാഴ്ച രാവിലെ ഗാരെ ഡു നോർഡിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കുറഞ്ഞത് മൂന്ന് ട്രെയിനുകളെങ്കിലും റദ്ദാക്കിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബോംബ് സുരക്ഷിതമായി നീക്കം ചെയ്യാൻ അധികൃതർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രെയിൻ കാലതാമസങ്ങളും റദ്ദാക്കലുകളും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി റിപ്പോർട്ട് ചെയ്തു.
Post Your Comments