കോഴിക്കോട് : കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനൈ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ഷാജുവിന്റെ ആദ്യഭാര്യ സിലി സ്ത്രീധനപീഡനം നേരിട്ടിരുന്നുവെന്ന് ബന്ധു എ.ടി രാജു. സിലിയെ ഷാജു ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നെന്നും രാജു വെളിപ്പെടുത്തി.
വെള്ളിയാഴ്ച കൂടത്തായിയില്‍ ജോളിയെ എത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെളിവെടുപ്പിനിടെ. നിര്‍ണായക പലവിവരങ്ങളും ജോളി തുറന്നു പറഞ്ഞിരുന്നു. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുത്തത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയിരുന്നു.
Post Your Comments