KeralaLatest NewsIndia

സയനൈഡ് കണ്ടെത്തി: കണ്ടെത്തിയത് ജോളിയുടെ ബെഡ്‌റൂമില്‍ നിന്ന്, റോയി മരിച്ച്‌ രണ്ടാംദിവസം ജോളി സുഹൃത്തിനൊപ്പം കോയമ്പത്തൂരിൽ

കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് .

കോഴിക്കോട്: പ്രതികളുമായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ സയനൈഡെന്ന് സംശയിക്കുന്ന പൊടികണ്ടെത്തിയതായി പോലിസ്. പൊന്നാമറ്റത്തെ തെളിവെടുപ്പിനിടയില്‍ ജോളിയുടെ ബെഡ്‌റൂമില്‍ വായുഗുളിക കുപ്പിയിലായിരുന്നു വെളുത്ത തരിപോലെയുള്ള പൊടികണ്ടെത്തിയത് . ജോളി തന്നെയാണ് ഇതെടുത്ത് പോലിസീന് കൈമാറിയത്. കണ്ടെടുത്ത പൊടി പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് .

‘ഇന്ത്യൻ കുട്ടികൾ പോകുന്നത് തീവ്രവാദ പരിശീലനകേന്ദ്രത്തിലേക്കല്ല, സ്‌കൂളുകളിലേക്കാണ്’ യുഎന്നിൽ പാകിസ്ഥാന് ഇന്ത്യയുടെ മറുപടി

മൂന്ന് ഡയറികളും സയനൈഡ് കലക്കാന്‍ ഉപയോഗിച്ച ഡപ്പികളും ഏതാനും മെഡിക്കല്‍ ഉപകരണങ്ങളുമാണ് പൊന്നാമുറ്റത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മറ്റു തെളിവുകള്‍. ഇതിനിടെ ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ച്‌ രണ്ടാംദിവസം ജോളി ഒരു പുരുഷസുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തി. ഐ.ഐ.എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന്‌ വീട്ടില്‍ പറഞ്ഞാണ് കോയമ്പത്തൂരിലേക്കുപോയത്. രണ്ടുദിവസം ഇവിടെ ചെലവിട്ടശേഷമാണ്‌ തിരിച്ചെത്തിയത്.

അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഉപാധികളോടെ ജാമ്യം

ജോളിയുടെ ഒരു ഉദ്യോഗസ്ഥസുഹൃത്താണ് ഒപ്പമുണ്ടായിരുന്നതെന്ന്‌ പോലീസ് പറഞ്ഞു.ഇയാളോടൊപ്പം പലതവണ കോയമ്പത്തൂരിലും മറ്റും പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും രണ്ടുദിവസം കോയമ്പത്തൂരില്‍ പോയിരുന്നു. കട്ടപ്പനയ്ക്കെന്നു പറഞ്ഞാണ്‌ പോയത്. ഈ യാത്രകള്‍ക്കും കൊലപാതകത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button