മലപ്പുറം: നവവധുവിന് ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചുവെന്നും മര്‍ദനത്തില്‍ കേള്‍വി ശക്തി തകരാറിലായെന്നും പരാതിയില്‍ പറയുന്നു.
Read Also; പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ‘സ്ത്രീകള്‍’, വിവാദ പരാമര്‍ശവുമായി ലോക നേതാവ്
ശരീരമാസകലം മുറിവുകള്‍ ഉണ്ടായെന്നും കൈക്ക് പൊട്ടല്‍ സംഭവിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. സംശയവും ,കൂടുതല്‍ സ്ത്രീധനവും ആവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും മര്‍ദനവിവരം പുറത്ത് പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
2024 മെയ് 2 ന് ആയിരുന്നു വിവാഹം. മര്‍ദനം രൂക്ഷമായപ്പോള്‍ മെയ് 22 ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസില്‍ പരാതി നല്‍കി. കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭര്‍തൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികള്‍ ആണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്നത് വേങ്ങര പൊലിസാണ്.
പൊലീസ് പ്രതിയെ പിടികൂടുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു.
Post Your Comments