
ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്.
യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകാനുള്ള പ്രധാനകാരണം വൃത്തിയില്ലായ്മ തന്നെയാണ്. വെള്ളം ധാരാളം കുടിച്ചാല്‍ യൂറിനെറി ഇന്‍ഫെക്ഷന്‍ തടയാനാകുമെന്ന് ഡോ. ജോണ്‍ എബ്രഹാം പറയുന്നു.
ഇന്‍ഫെക്ഷന്‍ രണ്ട് തരത്തിലുണ്ട്. മൂത്രസഞ്ചിയെ ബാധിക്കുന്ന ഇന്‍ഫെക്ഷനും കിഡ്‌നിയെ ബാധിക്കുന്ന ഇന്‍ഫെക്ഷനും. അതില്‍ കിഡ്‌നിയെ ബാധിക്കുന്ന ഇന്‍ഫെക്ഷനാണ് ഏറ്റവും അപകടകാരി. അണുബാധ കിഡ്‌നിയില്‍ ബാധിച്ചാല്‍ പിന്നെ മറ്റ് അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പനി,വിറയല്‍,മൂത്രത്തില്‍ രക്തം കാണുക, മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക, മൂത്രശങ്ക ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി കണ്ട് വരുന്നത്. ഒരിക്കല്‍ യൂറിനറി ഇന്‍ഫെക്ഷന്‍ വന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.വീണ്ടും ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments