Latest NewsKeralaNews

ഗുളികയിൽ മൊട്ടുസൂചി: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

തിരുവനന്തപുരം: രോഗിക്ക് ശ്വാസംമുട്ടലിനു നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് മേമല ഉരുളക്കുന്ന് സ്വദേശി വസന്തയ്ക്ക് ശ്വാസംമുട്ടലിനു നൽകിയ സി–മോക്സ് ക്യാപ്സൂളിനുള്ളിൽ നിന്നാണ് മൊട്ടുസൂചി ലഭിച്ചത്.

read also: സൗദിയിൽ ഗൂഗിൾ പേ സേവനങ്ങൾ ഈ വർഷം ആരംഭിക്കും

ഗുളികക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. തുടർന്ന് വിതുര പൊലീസിലും മെഡിക്കൽ ഓഫിസർക്കും വസന്ത പരാതി നൽകിയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button