Latest NewsKeralaIndia

ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമൊത്ത് ജീവിക്കാന്‍ മൂന്നാം വിവാഹത്തിനും ശ്രമം നടത്തി, നടത്താനുദ്ദേശിച്ചത് രണ്ടു കൊലപാതകങ്ങൾ

ഇന്നലെ ജോളിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കുന്നത്.

കോഴിക്കോട് : കൂടത്തായി പരമ്പര കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ പുതിയ വെളിപ്പെടുത്തല്‍. മൂന്നാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് ജീവിക്കാന്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും കൊല്ലാന്‍ വരെ പദ്ധതിയിട്ടതായുമാണ് പുതിയ മൊഴി. ഇന്നലെ ജോളിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കുന്നത്.ജോളി നിരന്തരം കോയമ്പത്തൂര്‍ യാത്ര നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍

അടുത്ത സുഹൃത്തും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ ജോണ്‍സണെ കാണാനാണ് ജോളി കോയമ്പത്തൂര്‍യാത്ര നടത്തിയതെന്നാണു സൂചന. ഓണാവധി സമയത്ത് കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മക്കളോട് പറഞ്ഞ ശേഷം ജോളി കോയമ്പത്തൂരിലേക്ക് പോകുകയും അവിടെ ഏതാനും ദിവസം തങ്ങുകയും ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ മൊെബെല്‍ ഫോണിന്റെ ആറുമാസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സയനൈഡ് കണ്ടെത്തി: കണ്ടെത്തിയത് ജോളിയുടെ ബെഡ്‌റൂമില്‍ നിന്ന്, റോയി മരിച്ച്‌ രണ്ടാംദിവസം ജോളി സുഹൃത്തിനൊപ്പം കോയമ്പത്തൂരിൽ

ബി.എസ്.എന്‍.എലില്‍ ജോലിക്കാരനായ ജോണ്‍സണ്‍ താമസിച്ചിരുന്നത് കോയമ്പത്തൂരായിരുന്നു. ഇവരുടെ മക്കള്‍ ഒരേ സ്‌കൂളില്‍ പഠിച്ചപ്പോഴുള്ള ബന്ധമാണ് പുതിയ തലത്തിലേക്ക് എത്തിയതെന്നാണു പോലീസ് നല്‍കുന്ന സൂചന. കഴിഞ്ഞ ഓണക്കാലത്ത് കോയമ്പത്തൂരില്‍ എത്തിയ ജോളി രണ്ടുദിവസം അവിടെ താമസിച്ചു. ഓണത്തിന് അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നു ജോളിയുടെ മകന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button