ഭോപ്പാല്‍: കര്‍ഷക വായ്പകള്‍ എഴുതിതള്ളാത്തതില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. രണ്ട് ലക്ഷം രൂപ വരെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കിയെങ്കിലും 50,000 രൂപവരെ മാത്രമാണ് സർക്കാർ എഴുതിതള്ളിയതെന്ന് ജോതിരാദിത്യസിന്ധ്യ ആരോപിച്ചു. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ മൊത്തത്തില്‍ നടന്നിട്ടില്ലെന്നും 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റില്‍ 20 ലക്ഷം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളിയതായി സർക്കാർ വാദിച്ചിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരത്തിലെത്തിയാല്‍ സത്യപ്രതിജ്ഞ ചെയ്ത് 10 ദിവസത്തിനുള്ളില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
Post Your Comments