ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ്ങും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയോട് അനുബന്ധിച്ച മോദി വിരുദ്ധ സന്ദേശങ്ങള്‍ പരത്തി പാകിസ്ഥാന്. #GoBackModi എന്ന ഹാഷ്ടാഗോടെ നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെ നിരവധിയാളുകളാണ് ട്വിറ്ററില്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള വിദ്വേഷം പ്രകടിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് പാകിസ്ഥാന് ട്വിറ്റര്‍ അക്കൗണ്ടുകളിലെ ഈ ട്രന്റ് പലരും പിന്തുടരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഉപാധികളോടെ ജാമ്യം
ഇന്ത്യ വിരുദ്ധ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന് ആസ്ഥാനമായുള്ള ഉറവിടത്തില്‍ നിന്നുമാണ് സന്ദേശം പ്രചരിക്കുന്നതെന്ന് കണ്ടത്തി. ഇന്ത്യയെയും പ്രധാനമന്ത്രിയെയും അവഹേളിക്കുന്നതിനായാണ് പാകിസ്ഥാന് കേന്ദ്രീകൃത അക്കൗണ്ടുകളില്‍ നിന്നും ഇത്തരത്തില്‍ ട്രെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ചെന്നൈയിൽ നിന്ന് ഈ ഹാഷ്ടാഗിൽ ട്വീറ്റ് വന്നത് വെറും നാല് ശതമാനം മാത്രമായിരുന്നു.പാകിസ്ഥാൻ കഴിഞ്ഞാൽ മലേഷ്യ, ലണ്ടൻ തുടങ്ങിയ ഇടങ്ങളിൽ നിന്നും ട്വീറ്റുകൾ വന്നിട്ടുണ്ട്. ചിലതിൽ ഗോബാക്ക് ജിൻ പിംഗ് എന്നും ഉണ്ട്.
Post Your Comments