ന്യൂയോർക്ക്: മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ. പതിനാലുകാരനെയും പതിനഞ്ചുകാരനെയുമാണ് നാല്‍പ്പത്തിരണ്ടുകാരിയായ വീട്ടമ്മ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
കൗമാരക്കാരായ ആൺകുട്ടികളെ ഓറൽ സെക്സിന് വിധേയരാക്കുകയായിരുന്നു വീട്ടമ്മയുടെ പ്രധാന ഹോബിയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ് വീട്ടമ്മ. തുടക്കത്തില്‍ പതിനഞ്ചുവയസ്സുകാരനെയാണ് ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് മകളുടെ മറ്റൊരു സുഹൃത്തായ പതിനാലുകാരനെയും പീഡനത്തിനിരയാക്കി. ഈ കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുപോയായി പീഡിപ്പിക്കുകയായിരുന്നു പതിവ്. പലപ്പോഴും ഈ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുൻപ് അവരുടെ വീടുകളിൽ തിരിച്ചെത്തിക്കുയും ചെയ്യാറുണ്ട്. 2017 മുതൽ ഇവർ കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.
ALSO READ: സത്യം പറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍; വിമർശനവുമായി രമേശ് ചെന്നിത്തല
ഇതിൽ ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ കൈവശം ഈ യുവതിയുടെ നഗ്ന ചിത്രങ്ങൾ കണ്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇവർ പൊലീസിന് മുമ്പിൽ പീഡന കഥകൾ തുറന്നു പറഞ്ഞു.
Post Your Comments