Latest NewsNewsIndia

ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു : ഗ്രാമത്തലവന്‍ അറസ്റ്റില്‍

കിയോഞ്ജര്‍: ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ലക്ഷങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച കേസില്‍ ഗ്രാമത്തലവന്‍ അറസ്റ്റില്‍ . സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ലഭിച്ച 22 ലക്ഷം രൂപയാണ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഗ്രാമത്തലവന്‍ തട്ടിയെടുത്തത് .ഒഡീഷയിലെ കിയോഞ്ജറിലാണ് സംഭവം. കിയോഞ്ജറിലെ പിപിലി ഗ്രാമത്തലവന്‍ (സര്‍പാഞ്ച്) ഉപേന്ദ്ര നായ്കിനെയാണ് സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തതിന് അറസ്റ്റ് ചെയ്തത്.

ഗ്രാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന വ്യാജേനയാണ് ഉപേന്ദ്ര സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സംശയത്തില്‍ ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഉപേന്ദ്രയും പഞ്ചായത്തിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് ഫണ്ടില്‍ നിന്നുള്ള പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായിഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന്ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button