ന്യൂഡല്‍ഹി: അമിത് ഷായെ കൊലപാതക കേസിലെ പ്രതി എന്ന് വിളിച്ച കേസില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതിയാണ് കേസില്‍ രാഹുലിന് ജാമ്യം അനുവദിച്ചത്. 10000 രൂപയുടെ ബോണ്ടിലാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. മറ്റൊരു മാനനഷ്ട കേസിലും രാഹുല്‍ വെള്ളിയാഴ്ചകോടതിയില്‍ ഹാജരായി.
അമിത് ഷാ ഗവര്‍ണറായ ബാങ്കിനെതിരെ നടത്തിയപരാമര്‍ശത്തിന്‍റെ പേരിലുള്ളമാനനഷ്ടകേസിലായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൂറത്തില്‍ ബി.ജെ.പി എംപി പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടകേസിലും രാഹുല്‍ ഹാജരായിരുന്നു. സൂറത്തിലെ കോടതിയിലാണ് രാഹുല്‍ വ്യാഴാഴ്ച ഹാജരായത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ അമിത് ഷായെ കൊലപാത കേസിലെ പ്രതി എന്ന് വിളിച്ചത്.
എന്നാൽ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി അമിത് ഷായ്ക്കെതിരെ കുറ്റം കണ്ടെത്തിയില്ലെന്നും കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തിപ്പെടുത്തലാണെന്നുമായിരുന്നു പരാതി.അഹമദാബാദില്‍ കോടതിയില്‍ ഹാജരായ ശേഷം കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലുമൊത്ത് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
Post Your Comments