Life Style

നടുവേദനയെ പ്രതിരോധിക്കാനും ഡയറ്റ്

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും, യാത്ര ചെയ്യുന്നവര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ നടുവേദനയുടെ ബുദ്ധിമുട്ട് അറിഞ്ഞവരാണ്. വേദനയും അസ്വസ്ഥതയും കൂടുമ്പോള്‍ മരുന്നും, ബാമുകളും താല്‍ക്കാലിക ആശ്വാസം നല്‍കും. എന്നാല്‍ ദീര്‍ഘകാല ആശ്വാസത്തിന് ഡയറ്റ് പ്രധാനമാണ്.

നീരുവീക്കമാണ് നടുവേദനകളില്‍ പ്രധാന വില്ലന്‍. ചില ഭക്ഷണങ്ങള്‍ ഇത് കൂട്ടാനും, കുറയ്ക്കാനും സഹായിക്കുന്നവയാണ്. പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണം കൂട്ടുകയാണ് പ്രയോജനം ചെയ്യുക. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, ഒലിവ് ഓയില്‍, മീന്‍ എന്നിവയില്‍ ഈ കഴിവുണ്ട്.
അതേസമയം ഫ്രൈഡ് ഭക്ഷണങ്ങള്‍, സോഡകള്‍, പ്രൊസസ് ചെയ്ത മാംസം തുടങ്ങിയവ പ്രശ്നം വര്‍ദ്ധിപ്പിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കാം. ഭക്ഷണക്രമത്തില്‍ കാല്‍സ്യം അധികമുള്ളവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. എല്ലിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് ഇത്.

പാല്‍, പാല്‍ക്കട്ടി, തൈര് എന്നിവ കാല്‍സ്യം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കുന്നതും, ചില സമയങ്ങളില്‍ അമിതമായി കഴിക്കുന്നതുമെല്ലാം ശരീരത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതിന് പകരം മിതമായ തോതില്‍ സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് മസിലുകളുടെ ആരോഗ്യം നിലനിര്‍ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button