ശരീരത്തിന്റെ പുറകില്‍ അനുഭവപ്പെടുന്ന വേദനയാണ് പുറം വേദന അല്ലെങ്കില്‍ നടുവേദന. ഏറ്റവും സാധാരണമായ മെഡിക്കല്‍ പ്രശ്‌നങ്ങളിലൊന്നാണ് നടുവേദന. ഇടുപ്പിലാണ് വേദന കൂടുതലായും ബാധിക്കുന്നത്.
Read Also: ഏഷ്യൻ ഗെയിംസ്: സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിളിന് സ്വർണം
നടുവേദന ഇന്ന് സര്‍വസാധാരണമായി കാണുന്നു. പലപ്പോഴും നടുവേദന നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രായഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന ഒന്നാണ് നടുവേദന. പ്രായമേറിയവരില്‍ നടുവേദന ഉണ്ടാവാന്‍ അവരുടെ ജോലിരീതികളോ നട്ടെല്ലിന്റെ കശേരുക്കളിലെ അസുഖങ്ങളോ കാരണമായേക്കാം. പരിക്കുകള്‍, വീഴ്ചകള്‍, ഒടിവുകള്‍, പേശിവലിവ് എന്നിവ കാരണം ഭൂരിഭാഗം ആളുകള്‍ക്കും നടുവേദന അനുഭവപ്പെടാം. കൂടാതെ അനുചിതമായതോ ഭാരമുള്ളതോ ആയ എന്തെങ്കിലും ഉയര്‍ത്തുക, ദീര്‍ഘനേരം ഡ്രൈവിംഗ് ചെയ്യുക, ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക, പെട്ടെന്നുള്ളതും അസ്വാസ്ഥ്യമുള്ളതുമായ ചലനങ്ങള്‍ എന്നിവയും നടുവേദനയ്ക്ക് കാരണമാകും.
Post Your Comments