കണ്ണൂർ: കുട്ടികളുടെ അശ്‌ളീല വീഡിയോ സൂക്ഷിച്ചതിന് കണ്ണൂരിൽ പ്രാദേശിക നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ.ഡിവൈഎഫ്ഐ നേതാവ് ആലോളതിൽ ജിഷ്ണു, തൈപറമ്പിൽ ലിജിൻ, കുണ്ടൻ ചാലിൽ രമിത്ത് എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചൊക്ലി പോലീസ് പിടികൂടിയത്. ഇവരുടെ വീടുകളിൽ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് മൂന്ന് പേരും പിടിയിലായത്.
സംസ്ഥാന വ്യാപകമായി കുട്ടികളുടെ നഗ്നതാ വീഡിയോ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.ഇതിന്റെ പിന്നാലെയാണ് അറസ്റ്റ് .വീഡിയോ സൂക്ഷിക്കുന്നതിനും പ്രചാരണത്തിനും വേണ്ടി ഉപയോഗിച്ച മൊബൈൽ ഫോണുകൾ വീടുകളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
Post Your Comments