തിരുവനന്തപുരം : സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിൽ ഉന്നതപദവികളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ 10 പേര്‍ അറസ്റ്റില്‍. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 161 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജില്ലകളിലായി 410 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനിയില്‍ അഞ്ച് വയസ്സിനും പതിനാറ് വയസ്സിനും ഇടയില്‍ പ്രായമുള്ള കേരളത്തിലെ കുട്ടികളുടെ നഗ്‌നചിത്രങ്ങളടക്കം പ്രചരിപ്പിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിശോധന നടത്തിയ കേന്ദ്രങ്ങളില്‍ നിന്നും ലാപ്‌ടോപ്പുകളും മൊബൈലുകളുമടക്കം 186 ഉപകരണങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.കുട്ടികള്‍ക്കെതിരെ സോഷ്യൽമീഡിയ വഴി നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ തടയാനും അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയുന്നതിനും ഇന്റര്‍പോളുമായി കേരള പോലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
Read Also : അമ്മമാരുടെ കണ്ണീരിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം, ഇവിടെ ക്രിമിനലുകൾക്കാണ് സ്വാധീനശക്തി: കെ കെ രമ
കൊല്ലത്ത് 16 സ്ഥലങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒമ്പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കോട്ടയം ജില്ലയില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. 16 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇവരില്‍നിന്ന് 17 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.എറണാകുളത്ത് 18 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 18 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് എസ് പി വ്യക്തമാക്കി.
Post Your Comments