തിരുവനന്തപുരം: സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ പി ഹണ്ട്’ പരിശോധനയില്‍ 15 പേര്‍ അറസ്റ്റിൽ. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള പോലീസ് സി.സി.എസ്.ഇ ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരില്‍ പരിശോധന നടത്തുന്നത്.
ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച്, 67 കേസുകള്‍ എടുത്ത സംഘം 15 പേരെ അറസ്റ്റ് ചെയ്തു.
നിരാലംബരായ മനുഷ്യരുടെ ശ്രുശ്രുഷചെയ്യുന്നത് ദൈവത്തെ ശ്രുശ്രുഷിക്കുന്നത് പോലെ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഇതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഇലട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിയിലായ പ്രതികൾ അഞ്ച് വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിപ്പിച്ചിരുന്നത്.
Post Your Comments