ചെന്നൈ: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത പൂജാരി അറസ്റ്റിൽ. 50 കാരനായ വി.വൈത്യനാഥനാണ് അറസ്റ്റിലായത്.
യുഎസ് ആസ്ഥാനമായുള്ള എൻജിഒയായ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) ആണ് പരാതി നൽകിയത്. എൻസിഎംഇസി ഉള്ളടക്കം കണ്ടെത്തി ഇന്ത്യൻ അധികൃതരെ അറിയിച്ചു. ഇതോടെ, തിരുപ്പൂർ പോലീസ് ഐപി വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.
Read Also : യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
പോക്സോ ഉൾപ്പെടെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ ഫേസ്ബുക്കിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം അപ്ലോഡ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.
Post Your Comments