ന്യൂ ഡൽഹി : മുന്‍ ആംആദ്‍മി എംഎല്‍എ അല്‍ക്ക ലാംബ പാർട്ടിവിട്ട് വീണ്ടും കോൺഗ്രസിലേക്ക്. ഡൽഹിയില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പി സി ചാക്കോയും മറ്റ് നേതാക്കളും അക്ബര്‍ റോഡിലെ ആസ്ഥാനത്തുവച്ച് അല്‍ക്ക ലാംമ്പയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Also read : ഇരട്ടത്താപ്പിന്റെ അത്യാധുനിക ഉദാഹരണങ്ങളാണ് ഇടത് വലത് മുന്നണികള്‍: കെ സുരേന്ദ്രന്‍
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ക്ക ലാംമ്പയെ ഡൽഹി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യയാക്കിയിരുന്നു. ആംആദ്മി എംഎല്‍എ സൗരവ് ഭരധ്വാജിന്‍റെ പരാതിയിലായിരുന്നു നടപടി . അയോഗ്യയാക്കിയതിന് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായുള്ള തന്‍റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
Also read : കോണ്‍ഗ്രസിനു കനത്ത തിരിച്ചടി : എ.ഐ.സി.സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് ശേഷം പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംമ്പയെ പുറത്താക്കിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. 20 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായി പ്രവർത്തിച്ചിരുന്ന അല്‍ക്ക 2014, ഡിസംബര്‍ 26 നാണ് ആംആദ്മിയില്‍ ചേർന്നത്.
Post Your Comments