Latest NewsKeralaNewsIndia

കോണ്‍ഗ്രസിനു കനത്ത തിരിച്ചടി : എ.ഐ.സി.സി കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്

എറണാകുളം : എ ഐ സി സി കാഷ്യറായ മലയാളിയുടെ  വീട്ടില്‍ റെയ്ഡ്. എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ചോറ്റാനിക്കര സ്വദേശിയായ മാത്യൂസ് വര്‍ഗീസിന്റെ കൊച്ചിയിലെ വീട്ടിൽ ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡിനായി എത്തിയത്. വെള്ളിയാഴ്ച രാവിലെ നാലുമണി മുതൽ ആരംഭിച്ച പരിശോധന ശനിയാഴ്ചയും തുടര്‍ന്നു.

Also read : കേന്ദ്രം 264 കോടി നല്‍കിയിട്ടും ശബരി റെയില്‍ പാതക്കായി കേരളം ഒന്നും ചെയ്തില്ല, അനുമതി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒരിഞ്ച് അനങ്ങിയില്ല; കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിച്ച്‌ റയിൽവേ

ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും നടക്കുന്നതെന്നും, എ ഐ സി സി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം

മാത്യൂസാണ് എ.ഐ.സി.സിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. അഞ്ചുലക്ഷത്തിലധികം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. അൻപതു വർഷത്തിലധികമായി ഡൽഹിയിൽ താമസിക്കുന്ന മാത്യൂസ് നാട്ടിലെത്തിയ സമയത്താണ് റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button