കോന്നി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോന്നി മണ്ഡലത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ വെള്ളിയാഴ്ചത്തെ പര്യടനം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരട്ടത്താപ്പിന്റെ അത്യാധുനിക ഉദാഹരണങ്ങളാണ് ഇടത് വലത് മുന്നണികളെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ നിലപാടാണ് ബിജെപിക്കുള്ളതെന്നും ഇലക്ഷന്റെ ജയപരാജയങ്ങള്‍ ബിജെപിയുടെ വിശ്വാസസംരക്ഷണമെന്ന നിലപാടിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ മൈലപ്ര പഞ്ചായത്തിലെ പര്യടനം കുമ്പഴ വടക്ക് നിന്നും ആരംഭിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി ടി രമയാണ് ഉദ്ഘാടനം ചെയ്തത്. വി എ സൂരജ്, അഡ്വ. ഡി അശോക് കുമാര്‍, ജി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. മൈലപ്ര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പര്യടനത്തെ വരവേല്‍ക്കാന്‍ നൂറ്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലി എത്തിയിരുന്നു. പ്രമാടം പഞ്ചായത്തിലെ വലഞ്ചുഴി, പുളിമുക്ക്, ഇളകൊള്ളൂര്‍, പടപ്പ്പാറ തുടങ്ങിയ മേഖലകളില്‍ നടന്ന വിവിധ കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. 3.30 ന് വള്ളിക്കോട് പഞ്ചായത്തിലെ പര്യടനം തൃക്കോവില്‍ ക്ഷേത്ര ജംക്ഷനില്‍ സുരേഷ്ഗോപി എം പി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ജില്ലാ അധ്യക്ഷന്‍ അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും, താലപ്പൊലികളുടെയും, അകമ്പടിയോട് കൂടി നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തടിച്ചു കൂടിയത്. പിന്നീട് വള്ളിക്കോട് പഞ്ചായത്തിലെ നിരവധി പോയിന്റുകളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം രാത്രിയോടെ താഴൂര്‍ ജംക്ഷനില്‍ സമാപിച്ചത്.
Post Your Comments